ന​ഴ്​​സി​ങ്​ പ​രി​ശീ​ല​ന​ത്തി​ൽ സ്​​റ്റാ​ർ കെ​യ​ർ –എ​സ്.​ക്യു.​യു സ​ഹ​ക​ര​ണം ധാ​ര​ണ​പ്പ​ത്രം ഒ​പ്പി​ട്ടു

മ​സ്​​ക​ത്ത്​: ന​ഴ്​​സി​ങ്​ പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങും സ്​​റ്റാ​ർ കെ​യ​ർ ആ​ശു​പ​ത്രി​യും ധാ​ര​ണ​പ്പ​ത്രം ഒ​പ്പി​ട്ടു. ന​ഴ്​​സി​ങ്​ തു​ട​ർ പ​ഠ​നം, ന​ഴ്​​സു​മാ​രു​ടെ പ്ര​ഫ​ഷ​ന​ൽ മി​ക​വ്​ വ​ർ​ധി​പ്പി​ക്ക​ൽ, മൂ​ന്നാം ക​ക്ഷി വി​ല​യി​രു​ത്ത​ൽ, സം​യു​ക്​​ത ഗ​വേ​ഷ​ണം, കാ​ര്യ​ക്ഷ​മ​താ നി​ർ​ണ​യം, ക​മ്മ്യൂ​ണി​റ്റി ന​ഴ്​​സി​ങ്​ മാ​തൃ​ക വ​ള​ർ​ത്തി​യെ​ടു​ക്ക​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ്​ ഇ​രു സ്​​ഥാ​പ​ന​ങ്ങ​ളും പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കു​ക. എ​സ്.​ക്യു.​യു അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ വി​ഭാ​ഗം ​വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​മോ​ണ ബി​ൻ​ത്​ ഫ​ഹ​ദ്​ അ​ൽ സൈ​ദി​​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധാ​ര​ണ​പ്പ​ത്രം ഒ​പ്പി​ട​ൽ ച​ട​ങ്ങ്. ന​ഴ്​​സി​ങ്​ ​കോ​ള​ജ്​ ഡീ​ൻ ഡോ. ​ഉ​മ​ർ അ​ൽ റ​വാ​ജ​ഫ​യും സ്​​റ്റാ​ർ കെ​യ​ർ ഹോ​സ്​​പി​റ്റ​ൽ ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും സ്​​ഥാ​പ​ക​നു​മാ​യ ഡോ. ​സാ​ദി​ഖ്​ കൊ​ട​ക്കാ​ട്ടു​മാ​ണ്​ ധാ​ര​ണ​പ്പ​ത്രം ഒ​പ്പി​ട്ട​ത്. മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ന​ഴ്​​സി​ങ്​ പ​രി​ശീ​ല​ന സം​വി​ധാ​നം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ്​ ഇ​രു സ്​​ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലെ ധാ​ര​ണ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഡോ. ​സാ​ദി​ഖ്​ കൊ​ട​ക്കാ​ട്ട്​ പ​റ​ഞ്ഞു.

Tags:    
News Summary - star care esq news-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.