ഷാഹി ബിസിനസ് കോൺക്ലേവും മെഗാറാഫിൾ നറുക്കെടുപ്പും

മസ്കത്ത്​: രാജ്യ​ത്തെ പ്രമുഖ ഭക്ഷ്യ ഉൽപന വിതരണ കമ്പനിയായ ഷാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസിന്‍റെ 37ാം വാർഷികാഘോഷ ഭാഗമായി ബിസിനസ് കോൺക്ലേവ് (ബിസ്-കോൺ’23) സംഘടിപ്പിച്ചു. മസ്‌കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ അസോസിയേറ്റ്‌സ്, റീട്ടെയിൽ പങ്കാളികൾ, പ്രത്യേക ക്ഷണിതാക്കൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, എക്‌സിക്യൂട്ടീവുകൾ എന്നിവർ പങ്കെടുത്തു.

കമ്പനിയയുടെ കാഴ്​ചപാടുകൾ, ചരിത്രം, പ്രധാന നേട്ടങ്ങൾ എന്നിവ വിശദീകരിച്ച ചടങ്ങിൽ സലിം അൽ റഹ്ബി അവതാരകനായി. ‘ഷാഹി ഗോൾഡൻ ബൊനാൻസ’യുടെ മെഗാ റാഫിൾ നറുക്കെടുപ്പ്​ വിജയികളേയും ചടങ്ങിൽ പ്രഖ്യാപിച്ചു.

ആനി വർഗീസ് (100 ഗ്രാം സ്വർണ നാണയം), ഹുസാം (50 ഗ്രാം സ്വർണ നാണയം), എം.ഡി അബ്സർ (25 ഗ്രാം സ്വർണ നാണയം), മുഹമ്മദ് ഷാൻ (10 ഗ്രാം സ്വർണനാണയം), അതിഖുർ റഹ്മാൻ (അഞ്ച്​ ഗ്രാം സ്വർണനാണയം) എന്നിവരാണ്​ സമ്മാനത്തിന്​ അർഹരായവർ. ടെക്‌നോളജി ആൻഡ് മാർകോം കൺസൾട്ടന്റ് താരിഖ് അൽ ബർവാനിയു​ടെ പ്രചോദനാത്​മകാമായ പ്രഭാഷണം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായി.


പ്രശസ്ത വയലിനിസ്റ്റ് ലാനി അലാർക്കോണിന്റെ പ്രകടനം ചടങ്ങിന്​ മാറ്റുകൂട്ടി. റീട്ടെയിൽ പങ്കാളികളുടേയും ജീവനക്കാരുടേയും കൂട്ടായമയുടെ ഫലമാണ്​ കമ്പനിയുടെ വിജയമെന്ന്​ ഷാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസ്​ സ്ഥാപകനും മാനേജിങ്​ ഡയറക്ടറുമായ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഉൽപാദനത്തിലും പാക്കിങ്ങിലും അത്യാധുനിക സാങ്കേതിക വിദ്യയാണ്​ ഉപയോഗിക്കുന്നത്​.

അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, ഗുണനിലവാരം കാത്ത്​ സൂക്ഷിക്കൽ തുടങ്ങിയവയെല്ലാം ഒമാനിലും പുറത്തും മൂന്ന് പതിറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാൻഡായി മാറ്റാൻ ഷാഹിയെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ ഓരോ വീട്ടുകാർക്കും ഒഴിച്ചുകൂടാനാവാത്ത ഇനമാക്കി കമ്പനി ഉൽപനങ്ങളെ മാറ്റുകയാണ്​ ലക്ഷ്യമെന്ന്​ ചടങ്ങിൽ സംസാരിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ പറഞ്ഞു.

ഒമാനിലുടനീളമുള്ള ഞങ്ങളുടെ റീട്ടെയിൽ പാർട്ണർമാർ, ബിസിനസ് അസോസിയേറ്റ്‌സ് തുടങ്ങിയവരുവരുമായി കൂടിക്കാഴ്ച നടത്താനുള്ള മികച്ച അവസരമായിരുന്നു കോൺഫറൻസ്. 37ാം വാർഷികം അവരോടൊപ്പം ആഘോഷിക്കുന്നതിലൂടെ, അവരുടെ തുടർച്ചയായ വിശ്വാസത്തിനും പിന്തുണക്കും നന്ദി അറിയിക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

1986ൽ സ്ഥാപിതമായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് ഇന്ന്​ ഒമാനിലെ പ്രമുഖ എഫ്‌.എം.സി.ജി ബ്രാൻഡാണ്. പയറുവർഗങ്ങൾ, മസാലകൾ, പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്, അറബിക് കോഫി എന്നീ വിഭാഗങ്ങളിലായി 200ലധികം ഇനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ കമ്പനി വിതരണം ചെയ്യുന്നുണെന്ന്​ മാനേജ്​മെന്‍റ്​ ഭാരവാഹികൾ പറഞ്ഞു.

എല്ലാവിധ ഗുണനിലവാര നിയന്ത്രണ സൗകര്യമുള്ള ബ്രാൻഡാണ് ഷാഹി. നിരവധി ഉത്ഭവ രാജ്യങ്ങളിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങുകയും അത് സ്വന്തം നിർമാണ യൂണിറ്റിൽ ഉൽപന്നമാക്കി മാറ്റുകയും ചെയ്യുന്നു. സുഹാറിൽ ‘മഷ്ഹൂർ’ മിൽ ഫുഡ് മാർട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കോഫി സംസ്‌കരണ സൗകര്യവും കമ്പനിക്ക് സ്വന്തമാണ്. ഈ മേഖലയിൽ മികച്ച കഹ്‌വ മിശ്രിതങ്ങൾ നിർമ്മിക്കുന്നതും ഷാഹിയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - Shahi Business Conclave and Megaraffil draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.