സലാലയിലെ ബാർബർ ഷോപ്പുകളിലൊന്ന് ദോഫാർ മുനിസിപ്പാലിറ്റി അധികൃതർ അടച്ചുപൂട്ടുന്നു
മസ്കത്ത്: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് സലാലയിൽ ഏഴ് ബാർബർ ഷാപ്പുകൾ ദോഫാർ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
11നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനായിരുന്നു ഇൻസ്പെക്ടർമാർ പ്രദേശത്തെ വിവിധ ബാർബർ ഷോപ്പുകൾ പരിശോധിച്ചത്. ഭക്ഷ്യ പരിശോധനയും മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.