ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച് മസ്കത്തിൽ നടന്ന ബിസിനസ് സെമിനാർ
മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) പ്രായോഗിക വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മസ്കത്തിൽ ബിസിനസ് സെമിനാർ സംഘടിപ്പിച്ചു. മസ്കത്തിലെ ഇന്ത്യൻ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇരുരാജ്യങ്ങളിലെയും ബിസിനസ് പ്രമുഖർ പങ്കെടുത്തു. കസ്റ്റംസ് നടപടികൾ, ഇറക്കുമതി തീരുവയിലെ ഇളവുകൾ, ഉൽപന്നങ്ങളുടെ ഉറവിട നിയമങ്ങൾ , വിവിധ മേഖലകളിലെ പുതിയ അവസരങ്ങൾ എന്നിവ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു.
വിവിധ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതിലൂടെയും കസ്റ്റംസ് നടപടികൾ ലളിതമാക്കുന്നതിലൂടെയും ഇന്ത്യയും ഒമാനും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കാൻ സെപ സഹായിക്കുമെന്ന് ചർച്ചയിൽ വിലയിരുത്തി. ചില്ലറവ്യാപാരം, സ്വർണാഭരണങ്ങൾ, നിർമാണ മേഖല, ഉൽപാദനം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചും പ്രത്യേകം ചർച്ചകൾ നടന്നു. കരാറിന്റെ ആനുകൂല്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് കൃത്യമായ രേഖകളും യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ധർ ചണ്ടിക്കാട്ടി. കൊച്ചി ആസ്ഥാനമായുള്ള എം.ടി.എസ് ലീഗലിലെ നിയമ വിദഗ്ധരായ ഷരൺ ഷാഹിയർ, ആഞ്ജലീന ജോയ്, ശ്വേത മരിയ സോളമൻ എന്നിവർ കരാറിന്റെ വിവിധ നിയമ വശങ്ങളെക്കുറിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.