????? ??????? ??????????????? ?????? ????? ????? ????? ???? ??????, ?????? ??????????? ??????, ????? ?????? (??????), ?????? ??????????, ?? ??????? (???????????), ??? ???? ???, ???? ?????, ????? ?????? (???????????????)

വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 

മസ്​കത്ത്​: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയിൽ മികച്ച വിജയവുമായി സീബ്​ ഇന്ത്യൻ സ്​കൂൾ. കോമേഴ്​സ്​, ഹ്യുമാനിറ്റീസ്​ വിഷയങ്ങളിലായി 158 വിദ്യാർഥികളാണ്​ പരീക്ഷയെഴുതിയത്​. കോമേഴ്​സിൽ 97.2 ശതമാനം മാർക്കോടെ സന ഹുസൈൻ ഒമാനിൽ തന്നെ ഒന്നാമതെത്തി.  ജെർലിൻ സ്​റ്റെനീന, ഷസ ഷുക്കൂർ എന്നിവർ രണ്ടാമതും ലോക ചരിത റെഡ്ഡി മൂന്നാം സ്​ഥാനത്തുമെത്തി. 

സയൻസ്​ വിഭാഗത്തിൽ ലിസ്​ മരിയ മാത്യു 96.6 മാർക്ക് നേടി ഒന്നാമതായി. പാർവതി പ്രിയദർശിനി കൃഷ്ണൻ, കൃതിക രാത്തി എന്നിവർ രണ്ടും മൂന്നും സ്​ഥാനങ്ങൾ ​നേടി. ഹ്യുമാനിറ്റീസിൽ 91.8 ശതമാനം മാർക്കോടെ ഷൈമ ഷാജി ഖാൻ ഒന്നാമതെത്തി. ഗൗരി വിജയൻ, ഹരിണി മുരുഗൻ എന്നിവരാണ്​ രണ്ടും മൂന്ന്​ സ്​ഥാനങ്ങളിൽ​. ലിസ്​ മരിയ മാത്യു സൈക്കോളജിയിലും ദേയസിനി സെൻ ഗുപ്ത, അനം അഹ്​മദി, ഗൗരി വിജയൻ, ഹരിണി മുരുകൻ എന്നിവർ പെയിൻറിങ്ങിലും നൂറിൽ നൂറ്​ മാർക്ക്​ കരസ്​ഥമാക്കി. വിദ്യാർഥികളെയും രക്ഷിതാക്കളെയും എസ്​.എം.സി പ്രസിഡൻറ്​ എ.കെ. മൊയ്തു, മറ്റ്​ മാനേജ്​മ​െൻറ്​ കമ്മിറ്റിയംഗങ്ങൾ,  പ്രിൻസിപ്പൽ ലീന ഫ്രാൻസിസ്​, അധ്യാപകർ തുടങ്ങിയവർ അനുമോദിച്ചു.

Tags:    
News Summary - seeb indian school-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.