നിസ്വ: സേവ് ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും ഉമ്മൻ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു. യോഗത്തിൽ രാഷ്ട്രീയ- സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. സേവ് ഒ.ഐ.സിസി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപകുമാർ വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷീജ ജോൺ അധ്യക്ഷത വഹിച്ചു.
കൈരളി നിസ്വ പ്രസിഡന്റ് ഷെരിഫ് പന്തളം, നിസ്വ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി സുനിൽ പൊന്നാനി, കർഷക മലയാളി കൂട്ടായ്മ പ്രസിഡന്റ് രാധാകൃഷ്ണൻ, കെ.എം.സി.സി പ്രസിഡന്റ് ഷമീർ പള്ളക്കൽ, ഐ.സി.എഫ് സെക്രട്ടറി മുജീബ്, രിസാല സ്റ്റഡി സർക്കിൾ സെക്രട്ടറി ഷെരിഫ്, സിദ്ദീഖ് ബദർ അൽസമ, മേരി ബദർ അൽസമ, നസ്റുദ്ദീൻ ബദർ അൽസമ, നിസ്വ കമ്മിറ്റി ഭാരവാഹികളായ ജോൺ ആണ്ടൂർ, ദീപു പോളക്കൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഫൽ നിസ്വ സ്വാഗവും ജോൺ ആണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.