ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​ൈ​സ​ദി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു 

സൗദി വിദേശകാര്യ മന്ത്രി ഒമാനിൽ

മ​സ്​​ക​ത്ത്​: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ഫ​ർ​ഹാ​ൻ അ​ൽ സ​ഊ​ദ്​ രാ​ജ​കു​മാ​ര​ൻ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മ​സ്​​ക​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​ൈ​സ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​നു​ള്ള സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി‍െൻറ വാ​ക്കാ​ലു​ള്ള സ​ന്ദേ​ശം വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക്​ കൈ​മാ​റി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​തു. ഒ​മാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​ല്ല സ​ഊ​ദ്​ അ​ൽ അ​ൻ​സി​യ​ട​ക്കം കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Saudi Foreign Minister in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.