Posted On
date_range Updated On
date_range സൗദി പ്രതിനിധിസംഘം സി.എസ്.സി സന്ദർശിച്ചു
മസ്കത്ത്: ഒമാനിലെ ജോയന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് (സി.എസ്.സി) സൗദി കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് പ്രതിനിധിസംഘം സന്ദർശിച്ചു. കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് കമാൻഡറും സൗദി അറേബ്യയിലെ നാഷനൽ ഡിഫൻസ് യൂനിവേഴ്സിറ്റി തലവനുമായ മേജർ ജനറൽ മുഹമ്മദ് ജാദു അൽ റുവൈലിയാണ് സൗദി പ്രതിനിധിസംഘത്തെ നയിച്ചത്.
സംഘത്തെ എയർ കമ്മഡോർ, ജോയന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് കമാൻഡന്റ് അഹ്മദ് മുഹമ്മദ് അൽ മഷൈഖി സ്വീകരിച്ചു. അതിഥികൾ സി.എസ്.സിയിൽ പര്യടനം നടത്തി കോളജിനെക്കുറിച്ചും അതിന്റെ പൊതു പാഠ്യപദ്ധതിയെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.