മ​സ്ക​ത്തി​ൽ നടന്ന സാ​റ്റ​ലൈ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ

ശി​ൽ​പ​ശാ​ലയിൽനിന്ന്

സാ​റ്റ​ലൈ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു

മ​സ്ക​ത്ത്: മി​ഡി​ൽ ഈ​സ്റ്റ്, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ലെ സാ​റ്റ​ലൈ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ ശി​ൽ​പ​ശാ​ല മ​സ്ക​ത്തി​ൽ സ​മാ​പി​ച്ചു. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ സാ​റ്റ​ലൈ​റ്റ് അ​പ്ലി​ക്കേ​ഷ​ൻ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ലെ 11 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ വ​ർ​ക്ക്‌​ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു. സ്പെ​ഷലൈ​സ്ഡ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന​താ​ക്കു​ക, ബ്ലെ​ൻ​ഡ​ഡ് ലേ​ണി​ങ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ശി​ൽ​പ​ശാ​ല മു​ന്നോ​ട്ടു​വ​ച്ചു. കൂ​ടാ​തെ, സാ​റ്റ​ലൈ​റ്റ് ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ത​ർ​ദേ​ശീ​യ ഫോ​റ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും വ​ഴി സെ​ന്റ​റി​ന്റെ പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ക, ഡേ​റ്റ വി​ശ​ക​ല​ന​ത്തി​നും പ്രോ​സ​സിങ്ങി​നും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, പ​രി​ശീ​ല​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യി​ലു​ള്ള സ്വാ​ധീ​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മോ​ണി​റ്റ​റി​ങ് സം​വി​ധാ​നം രൂ​പ​വ​ത്ക​രി​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും പ​ഞ്ച​ദി​ന പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യി​ൽ ഉ​യ​ർ​ന്ന ശു​പാ​ർ​ശ​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു.

Tags:    
News Summary - Satellite application workshop completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.