Posted On
date_range Updated On
date_range സലാം എയര്‍ ബുര്‍സയിലേക്ക് സര്‍വിസ് തുടങ്ങി
മസ്കത്ത്: സലാം എയര്‍ മസ്കത്തില്‍നിന്ന് തുര്‍ക്കിയയിലെ ബുര്‍സയിലേക്ക് സര്‍വിസ് തുടങ്ങി. ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായിരിക്കും സർവിസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വിസുകളെന്ന് സലാം എയര്‍ അധികൃതർ അറിയിച്ചു. നിലവിൽ തുര്‍ക്കിയയിലെ നഗരങ്ങളായ ഇസ്തംബൂള്‍, ട്രബ്സോണ്‍ എന്നിവിടങ്ങളിലേക്ക് സലാം എയര്‍ സര്‍വിസ് നടത്തുന്നുണ്ട്. ബുര്‍സ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണെന്നും ഇവര്‍ക്കായി യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയാണ് സലാം എയര്‍ എന്നും ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.