മസ്കത്ത്: മലബാറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് മസ്കത്ത്-കോഴിക്കോട് റൂട്ടിൽ സർവിസ് വർധിപ്പിച്ച് സലാം എയർ. വെള്ളിയാഴ്ചകളിൽ ഓരോ സർവിസുകളാണ് അധികമായി നടത്തുക. ഡിസംബർ വരെയാണ് നിലവിൽ അധിക സർവിസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്ചയിൽ എല്ലാ ദിവസവും രാത്രി 10.55നാണ് മസ്കത്തിൽ നിന്നുള്ള വിമാനം.
എന്നാൽ, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സർവിസുണ്ടാകും. കോഴിക്കോടുനിന്ന് പുലർച്ച 4.50നാണ് പതിവ് വിമാനം. വെള്ളിയാഴ്ചകളിൽ രാത്രി 10.45നാണ് അധിക സർവിസ്.
കോഴിക്കോട്നിന്ന് വരുന്നവർക്ക് മസ്കത്ത് വഴി ജിദ്ദ, റിയാദ്, ദമ്മാം, കുവൈത്ത്, ദോഹ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് കണക്ഷൻ വിമാന സർവിസുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.