സലാല ട്രാവലേഴ്സ് ക്ലബ്ബ് ഒരുക്കിയ രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range ഈദ് അവധിയിൽ രക്തദാന ക്യാമ്പൊരുക്കി സലാല ട്രാവലേഴ്സ് ക്ലബ്
സലാല: ഈദ് അവധി ദിനത്തിൽ സലാല ട്രാവലേഴ്സ് ക്ലബ് കെയർ ഫോണുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. യുവാക്കൾ ചേർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ബാങ്കിലാണ് ക്യാമ്പൊരുക്കിയത്. നൂറിലധികം പേർ രക്ത ദാനം നടത്തി. രകോൺസുലാർ ഏജന്റ് ഡോ.: കെ.സനാതനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഇത് മുന്നാം തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അഡ് മിൻ സിറാജ് സിദാൻ പറഞ്ഞു. അഡ്മിൻമാരായ സിദ്ദീഖ് ബാബു, അനസ് പോപ്സ്, ഫാറൂഖ് സലാല,ശിഹാബ് ആലടി എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.