പ്രതീകാത്മക ചിത്രം
സലാല കൈരളി കരോക്കെ മത്സരം
സലാല: കൈരളി സലാലയുടെ 35ാം വാര്‍ഷികാഘോഷ ഭാഗമായി കൈരളി അഞ്ചാം നമ്പര്‍ യൂനിറ്റ് കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ ഡോ. ഷാജി പി ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. കൈരളി സലാല ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍, രക്ഷാധികാരി അംബുജാക്ഷന്, പ്രസിഡന്റ് ഗംഗാധരന് അയ്യപ്പന്, ട്രഷറര്‍ ലിജോ ലാസര്‍, ലോക കേരള സഭാംഗം ഹേമ ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. 20 വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം റെയ്ഹാന് അന്‍സാരി കരസ്ഥമാക്കി. ദുര്‍ഗ ഗോപന്, അബിയ സണ്ണി എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിട്ടു. അയാന അഷ്റഫ്, നദ മനാഫ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ദേവിക ഗോപന് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ശ്രീപതി നായക്, സഫിയ മനാഫ് എന്നിവര്‍ പങ്കുവെച്ചു. മൂന്നാംസ്ഥാനം ഗീത കുമാരി, ബിസ്ന സുജില്‍ എന്നിവര്‍ പങ്കിട്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.