സലാല : നാൽപത് വർഷം പൂർത്തിയാക്കിയ സലാലയിലെ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എട്ടാം ക്ലാസ് പൂർത്തിയാക്കിയ ബാച്ചിന്റെ കോൺവെക്കേഷനും നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ചെയർമാൻ കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ് പരിപാടി ഉദ്‌ഘാടനം ചെയ്തു. 2026-27 വർഷത്തെ പുതിയ ക്ലാസുകൾക്കും തുടക്കമായി. പ്രിൻസിപ്പൽ വി.എസ്. ഷമീർ രക്ഷിതാക്കളുമായി സംവദിച്ചു.
വിവിധ ക്ലാസ് ടോപേഴ്സിനും ഹിക്മ സ്റ്റേറ്റ് അവാർഡ് ജേതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എ. സലാഹുദ്ദീൻ, സാഗർ അലി, ഫൈറൂസ ( പി.ടി.എ), മുസാബ് ജമാൽ, കെ. മുഹമ്മദ് സാദിഖ്, സാബുഖാൻ, കെ.ജെ. സമീർ, ഫസ്‌ന അനസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷഹനാസ് മുസമ്മിൽ, ആരിഫ ടീച്ചർ, റജീന ടീച്ചർ തുടങ്ങിയവർ നേത്യത്വം നൽകി.
പുതിയ കെ.ജി ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. സലാലയിൽ ആദ്യ പ്രവാസി മദ്‌റസയായ അൽ മദ്‌റസത്തുൽ ഇസ് ലാമിയ, കേരള മദ്‌റസ എജ്യുക്കേഷൻ ബോർഡിന്റെ സിലബസ് പ്രകാരം കെ.ജി. മുതൽ ഏട്ട് വരെയാണ് ക്ലാസ്സുകൾ നൽകുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയക്രമവും സ്ത്രീ മെന്റർമാരും മദ്‌റസയുടെ സവിശേഷതയണെന്നും സലാലയുടെ ഏത് ഭാഗത്ത് നിന്നും വാഹന സൗകര്യവും മിതമായ ഫീസ് നിരക്കുമാണെന്നും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 96029830
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.