സലാല: സലാല ഇന്ത്യൻ സ്കൂളിൽ പുകയില വിരുദ്ധ ദിനം ആഘോഷിച്ചു. ഏഴാം ക്ലാസ് വിദ്യാർഥികൾ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻറുമായും ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബുമായി ചേർന്ന് ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി വിവിധ ബോധവത്കരണ പരിപാടികൾ നടത്തി. അതിഥി ദിലീപിെൻറ പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പുകയില ഉപയോഗത്തിെൻറ ദൂഷ്യവശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന സ്കിറ്റും തെരുവ് നാടകവും അരങ്ങേറി.
പുകവലി എങ്ങനെ മരണത്തിലേക്ക് നയിക്കുമെന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന ബയോളജി അധ്യാപിക ജി.പ്രേമയുടെ വിഡിയോ പ്രസേൻറഷനും കുട്ടികൾക്ക് ഏറെ അറിവ് പകരുന്നതായി. പുകയില വിരുദ്ധ പ്ലക്കാർഡുകളുമേന്തി ഏഴാം ക്ലാസ് വിദ്യാർഥികൾ സ്കൂളിൽ നടത്തിയ റാലിയും ശ്രദ്ധേയമായി. പ്രിൻസിപ്പൽ ടി.ആർ ബ്രൗണും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.