സജി അപ്പാടൻ
മസ്കത്ത്: 23 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തൃശൂർ കരൂപ്പടന്ന സ്വദേശി സജി അപ്പാടന്‍ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. 1998ൽ ഒമാനിലെത്തിയ ഇദ്ദേഹം പ്രവാസ ജീവിതം അവസാനിക്കുന്നതു വരെ അൽ ഒമാനിയ അഡ്വൈർടൈസിങ്ങിലെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ് ആയാണ് ജോലി ചെയ്തിരുന്നത്. ഒമാനിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മൈൻഡ് മസ്കത്തിെൻറ സ്ഥാപകരിൽ ഒരാളായ സജി കലാസാസ്കാരിക സാമൂഹികരംഗങ്ങളിൽ നിറസ്സാന്നിധ്യവും വലിയ സൗഹൃദ വലയത്തിന് ഉടമയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.