Posted On
date_range Updated On
date_range സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
മസ്കത്ത്: കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ്. ദോഫാർ ഗവർണറേറ്റ് സലാല വിലായത്തിലെ വടക്കൻ ഔഖാദ് ഏരിയയിലെ അഹമ്മദ് ബിൻ സെയ്ദ് ബിൻ അഹമ്മദ് അക്കാക്ക് എന്നയാളെയാണ് കാണാതായത്. ഈ മാസം എട്ടിന് വീട്ടിൽനിന്നിറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇദ്ദേഹത്തെ കുറിച്ച് വിവരം അറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ അറിയിക്കണമെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.