റോയൽ ഒമാൻ പൊലീസ് വാർഷികദിനത്തിന്റെ ഭാഗമായി നടന്ന പരേഡ്
മസ്കത്ത്: റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു. നിസ്വയിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി കാർമികത്വം വഹിച്ചു. പുതുതായി ബിരുദം നേടിയ നിരവധി പൊലീസ് ഉദ്യോഗസ്ഥർ സേനയുടെ ഭാഗമാവുകയും ചെയ്തു. സൈനിക പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിക്ക് സല്യൂട്ട് നല്കി.
മികച്ച സേവനം കാഴ്ചവെച്ചവർക്ക് സുല്‍ത്താന്‍ പ്രഖ്യാപിച്ച മെഡലുകൾ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി സമ്മാനിക്കുന്നു
മികച്ച സേവനം കാഴ്ചവെച്ച റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ച മെഡലുകളും മന്ത്രി സമ്മാനിച്ചു. ചടങ്ങിൽ നിരവധി ഉന്നതർ, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, ഉപദേശകർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, സുരക്ഷാ, സൈനിക സേവനങ്ങൾ എന്നിവർ പങ്കെടുത്തു. എല്ലാ വർഷവും ജനുവരി അഞ്ചിനാണ് ആർ.ഒ.പിയുടെ വാർഷികദിനം രാജ്യത്ത് നടക്കാറ്. ആര്.ഒ.പിയുടെ സാഹസിക പ്രകടനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.