റൊ​ണ​ക്ക് സു​ഹാ​ർ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ മു​ൽ​ത്ത​ക്ക എ​ഫ്.​സി ടീ​മം​ഗ​ങ്ങ​ൾ

റൊ​ണ​ക്ക് സു​ഹാ​ർ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മു​ൽ​ത്ത​ക്ക എ​ഫ്.​സി ജേ​താ​ക്ക​ൾ

സു​ഹാ​ർ: സു​ഹാ​ർ അ​ലൂ​മി​നി​യ​വും താ​ജ് അ​ൽ ഫ​ല​ജ്​ ഗ്രൂ​പ്പും സ്പോ​ൺ​സ​ർ ചെ​യ്ത് സം​ഘ​ടി​പ്പി​ച്ച റൊ​ണ​ക്ക് സു​ഹാ​ർ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സീ​സ​ൺ -2 ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ച്ച്​ സ​തീ​ഷ് ന​യി​ച്ച മു​ൽ​ത്ത​ക്ക എ​ഫ്.​സി താ​ജ് അ​ൽ ഫ​ല​ജ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി ടീം ​സ്വ​ന്ത​മാ​ക്കി. നി​സ്മ​ത്ത്‌ സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്സ് ട്രോ​ഫി ല​ത്തീ​ഫ് സീ​ബ് ന​യി​ച്ച മ​ജീ​സ് എ​ഫ്‌.​സി​യും സ്വ​ന്ത​മാ​ക്കി.

ആ​റ്​ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ലീ​ഗ് ടൂ​ർ​ണ​മെ​ന്റ്​ അ​ൽ സ​ലാം ഷോ​പ്പി​ങ് സെ​ന്റ​ർ ഉ​ട​മ സ​മ​ദ് കി​ക്ക്ഓ​ഫ് നി​ർ​വ​ഹി​ച്ച് ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. വി​ശി​ഷ്ടാ​തി​ഥി​യാ​യി താ​ജ് അ​ൽ ഫ​ല​ജ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ ശ്യാം ​പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ഗോ​ൾ നേ​ട്ട​ക്കാ​ര​നു​ള്ള ഡോ​ണ​റ്റ്​ വേ​ൾ​ഡ്​ പു​ര​സ്കാ​രം മു​ൽ​ത്ത​ക്ക എ​ഫ്.​സി​യു​ടെ മു​സ​മ്മി​ൽ നേ​ടി. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള ഭാ​ഹ്‌​ന​സ് സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി മ​ജീ​സ് എ​ഫ്.​സി​യു​ടെ അ​മീ​ർ സ്വ​ന്ത​മാ​ക്കി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ന​ദീം സു​ഹാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി മ​ജീ​സ് എ​ഫ്.​സി​യു​ടെ സി​നൂ​പ് സ്വ​ന്ത​മാ​ക്കി.

Tags:    
News Summary - Ronak Suhar-Champions League-Multka FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.