Posted On
date_range Updated On
date_range മലയാളി ദമ്പതികളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്നു
മസ്കത്ത്: മലയാളി ദമ്പതിമാരുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി മർദിച്ച് മൊബൈൽ ഫോണുകൾ കവർന്നതായി പരാതി. അൽഖൂദിൽ റാമിസ് സൂപ്പർ മാർക്കറ്റിന് സമീപം തൃശൂർ സ്വദേശികൾ താമസിക്കുന്ന വീട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് വാതിൽ ചവിട്ടിത്തുറന്ന് അക്രമിസംഘം അകത്തുകയറിയത്. വാതിൽ പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ട് യുവാവിെൻറ മാതാവാണ് ആദ്യം എഴുന്നേറ്റത്. സ്വദേശി വസ്ത്രം ധരിച്ച രണ്ടു പേരും പാൻറും ഷർട്ടും ധരിച്ച ഒരാളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് കിടപ്പുമുറിയിൽ എത്തിയ സംഘം ദമ്പതിമാരെ അടിക്കുകയായിരുന്നു. മർദനത്തിൽ യുവതിക്ക് പരിക്കേറ്റു. മർദിച്ച ശേഷം മൂവരെയും മുറിയിലിട്ട് പൂട്ടി മൊബൈൽ ഫോണുകൾ എടുത്ത ശേഷം സംഘം സ്ഥലം വിട്ടു. പൂട്ടിയ ശേഷം താക്കോൽ പൂട്ടിൽ തന്നെ വെച്ചിരുന്നു. പുലർച്ചെ ആറുമണിയോടെ സമീപത്ത് താമസിക്കുന്ന സ്പോൺസർ എത്തിയേപ്പാഴാണ് ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയതായി യുവാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.