റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ഉണർവ്; 24 ശതമാനം വർധന

മസ്​കത്ത്​: കോവിഡ്​ മൂലം മന്ദഗതിയിലായ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പുത്തനുണർവ്​. ഏപ്രിലിൽ രാജ്യത്ത്​ 24.8 ശതമാനത്തി​െൻറ വർധനയാണ്​ മേഖലയിൽ ഉണ്ടായത്​. റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളുടെ ഫീസ്​ ആയി 28.6 ദശലക്ഷം റിയാലാണ്​ ലഭിച്ചത്​. ഇക്കാര്യത്തിൽ​ 47.4 ശതമാനത്തി​െൻറ വളർച്ചയാണുണ്ടായത്​.

കഴിഞ്ഞ വർഷത്തേക്കാൾ മേഖലയിൽ വലിയ വളർച്ചയുണ്ടായതെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​. 2020 ഏപ്രിലിൽ കൈമാറ്റം ചെയ്യപ്പെട്ട പ്ലോട്ടുകളുടെ എണ്ണം 53,031 ആണ്​. ഇത്​ ഈ വർഷം ഏപ്രിലിൽ 92,779 ആയി ഉയർന്നു. 74 ശതമാനം വളർച്ചയാണ്​ ഇത്​ അടയാളപ്പെടുത്തുന്നത്​. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക്​ നൽകിയ പ്ലോട്ടുകളിലും വർധനയുണ്ടായിട്ടുണ്ട്​. 2020ൽ 165 പ്ലോട്ടുകൾ വിറ്റുപോയപ്പോൾ ഈ വർഷം 270 ആണ് കൈമാറ്റം ചെയ്​തത്​. കഴിഞ വർഷത്തേതിനെ അപേക്ഷിച്ച്​ സാമ്പത്തികമേഖലയിൽ ഉണർവുണ്ടാകുന്നതി​െൻറ ലക്ഷണമായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​.കോവിഡി​െൻറ ആദ്യഘട്ടമായതിനാൽ കഴിഞ്ഞ വർഷം വലിയ ഇടിവാണ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്തുണ്ടായത്​.

Tags:    
News Summary - Revival in the real estate sector; 24 percent increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.