യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആശംസയർപ്പിക്കുന്നു
Posted On
date_range Updated On
date_range സുൽത്താനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: യു.എ.ഇ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനുമായ എം.എ. യൂസഫ് അലി കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനു നടത്തിയ അത്താഴ വിരുന്നിലായിരുന്നു കൂടിക്കാഴ്ച.
സന്ദർശനത്തിന്‍റെ ഭാഗമായി ഒമാനും യു.എ.ഇയും നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നിക്ഷേപം, പുനരുപയോഗ ഊർജം, റെയിൽവേ, ആധുനിക സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലാണ് കരാറുകളിലും ധാരണാപത്രങ്ങളിലും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.