Posted On
date_range Updated On
date_range റസിഡന്‍റ് കാർഡ് സേവനം ശനിയാഴ്ച ലഭ്യമാകും
മസ്കത്ത്: വോട്ടർമാരുടെ സിവിൽ ഐ.ഡി കാർഡുകൾ പുതുക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമായി സിവിൽ സ്റ്റാറ്റസ് സെന്ററുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു മണി വരെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
മജ്ലിസ് ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കാനായി വോട്ടെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. അന്നേദിവസം ഐഡി കാർഡ് (റസിഡന്‍റ് കാർഡ്) പുതുക്കുകയോ, ഇഷ്യൂ ചെയ്യുകയോ മാറ്റി നൽകുകയോ ചെയ്യില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു.
ഇതിന് പകരമായാണ് ശനിയാഴ്ച സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ ശനിയാഴ്ച സിവിൽ സ്റ്റാറ്റസ് സെന്ററുകൾക്ക് അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.