കാലൊടിഞ്ഞ് ഇന്ത്യൻ കപ്പലിൽ കഴിഞ്ഞിരുന്ന നാവികനെ ഒമാൻ റോയൽ എയർഫോഴ്‌സ് രക്ഷിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ കപ്പലിലെ കാലൊടിഞ്ഞ നാവികനെ രക്ഷിച്ചു
മസ്കത്ത്: കാലൊടിഞ്ഞ് ഇന്ത്യൻ കപ്പലിൽ കഴിഞ്ഞിരുന്ന നാവികനെ ഒമാൻ റോയൽ എയർഫോഴ്‌സ് രക്ഷിച്ചു. ഇദ്ദേഹത്തെ ചികിത്സക്കായി സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്കു മാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച റെയ്‌സുത് തുറമുഖത്തുനിന്ന് 40 മൈൽ അകലെയുള്ള കപ്പലിൽ നിന്നാണ് റോയൽ ഒമാൻ എയർഫോഴ്‌സിന്റെ ഹെലികോപ്ടറിൽ നാവികനെ രക്ഷപ്പെടുത്തുന്നത്. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.