Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം
മസ്കത്ത്: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ ആഘോഷ പരിപാടികള്‍ നടക്കും. ജനുവരി 26 ഞായറാഴ്ച രാവിലെ എട്ട് മണിക്ക് അല്‍ ഖുവൈറിലെ നയതന്ത്ര മേഖലയിലെ എംബസി അങ്കണത്തില്‍ അംബാസഡര്‍ അമിത് നാരങ് പതാക ഉയര്‍ത്തും. വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍ ഉള്‍പ്പെടെ അനുബന്ധ പരിപാടികളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ഒമാനിലെ പ്രവാസി ഇന്ത്യക്കാരെയും എംബസി അധികൃതര്‍ ക്ഷണിച്ചു. പങ്കെടുക്കുന്നവര്‍ 7.45ന് മുമ്പ് എത്തിച്ചേരണം. 7.50ന് ഗേറ്റ് അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫോൺ: 24684514.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.