പിടികൂടിയ വാഹനം
Posted On
date_range Updated On
date_range അശ്രദ്ധമായ ഡ്രൈവിങ്: ഒരാൾ പിടിയിൽ
മസ്കത്ത്: അശ്രദ്ധമായ രീതിയിൽ വാഹനമോടിച്ചതിന് ദോഫാർ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. പൊതുസമാധാനം തകർക്കുന്ന രീതിയിലായിരുന്നു ഇയാളുടെ ഡ്രൈവിങ്. ഇതിന്റെ വിഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ഇയാളെ പിടികൂടുന്നത്. വാഹനവും കസ്റ്റഡിയിലെടുത്തു. നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.