മസ്കത്ത്: ‘പെട്യ’ റാൻസംവെയർ ആക്രമണം ഒമാനെ ബാധിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി. ലോകത്തെ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസമാണ് വീണ്ടും റാൻസംവെയർ ആക്രമണം േലാകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ‘പെട്യ’യുമായി ബന്ധപ്പെട്ട ഒരു കേസും ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് െഎ.ടി.എ ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ജനറൽ ഡോ.ബദ്ർ ബിൻ സാലിം അൽ മന്ദരി പറഞ്ഞു.
വാണാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാൻസംവെയറായ പെട്യയുടെ ആക്രമണത്തെ തുടർന്ന് മുംബൈ തുറമുഖത്ത് ചരക്കുനീക്കം നിലച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. ഹാർഡ് ഡിസ്കിൽ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ എൻക്രിപ്റ്റ് രൂപത്തിലാക്കുകയും കമ്പ്യൂട്ടർ പഴയപടിയാക്കുന്നതിന് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുക. ‘പെട്യ’യെ െഎ.ടി.എ നിരീക്ഷിച്ചുവരുകയാണെന്നും ഡോ.ബദർ പറഞ്ഞു. അക്രമണത്തിെൻറ രീതികൾ വിശകലനം ചെയ്തുവരുകയാണ്. വിശകലനത്തിന് ശേഷം നെറ്റ്വർക്ക് സംരക്ഷണ സംവിധാനങ്ങളിൽ ഇതിനായുള്ള പ്രതിരോധ നടപടികൾ നടപ്പിൽവരുത്തുകയാണ് ചെയ്യുക. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്നാണ് ഇതുസംബന്ധിച്ച നിരീക്ഷണവും പ്രതിരോധ നടപടികളും സ്വീകരിക്കുന്നത്.
വൈറസ് ആക്രമണത്തെ കുറിച്ച് സർക്കാർ, സ്വകാര സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡോ. ബദർ പറഞ്ഞു. ഇമെയിലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വരുന്ന സംശയാസ്പദമായ ചിത്രങ്ങളോ ലിങ്കുകളോ ഒരു കാരണവശാലും തുറക്കരുത്. കമ്പ്യൂട്ടറുകളും ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്യണം. ആൻറി വൈറസ് പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ജീവനക്കാർക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുകയും വേണമെന്നും ഡോ. ബദ്ർ ആവശ്യെപ്പട്ടു. വൈറസ് ആക്രമണമുണ്ടായാൽ 24166828 എന്ന ഹോട്ട്ലൈൻ നമ്പറിലോ ocert999@ita.gov.om എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.