വാർത്ത സമ്മേളനത്തിൽ ഒമാൻ കോച്ച് ബ്രാൻകോ ഇവാൻകോവിക് സംസാരിക്കുന്നു
മസ്കത്ത്: അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്നതിനുള്ള ഏഷ്യൻ മേഖലയിൽനിന്നുള്ള ടീമുകളെ കണ്ടെത്തുന്നതിനുള്ള ഗ്രൂപ് 'ബി' യിലെ നിർണായക മത്സരത്തിൽ ഒമാൻ ഇന്ന് ജപ്പാനുമായി ഏറ്റുമുട്ടും. ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം. നിലവിൽ അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടുവീതം വിജയവും തോൽവിയും ഒരു സമനിലയും അടക്കം ഏഴു പോയിൻറുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഒമാൻ. രണ്ടു ടീമുകളെ നേരിട്ട് യോഗ്യത നേടുകയുള്ളൂ. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് പ്ലേ ഓഫ് സാധ്യത ഉണ്ട്. അഞ്ചു മത്സരങ്ങളിൽനിന്നും 13 പോയൻറ് ഉള്ള സൗദി അറേബ്യ ഏറക്കുറെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. പത്തു പോയൻറുള്ള ആസ്ട്രേലിയ, ഒമ്പതു പോയൻറുമായി ജപ്പാൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സാധാരണഗതിയിൽ ഏഷ്യൻ മേഖലയിൽനിന്നും ലോകകപ്പിന് ആദ്യം യോഗ്യത നേടുന്ന ടീം ജപ്പാൻ ആയിരിക്കും. എന്നാൽ, ഇത്തവണ ജപ്പാൻ യോഗ്യത നേടുമോ എന്ന കാര്യം സംശയമാണ്.
സെപ്റ്റംബർ രണ്ടിന് ഒസാക്കയിലെ സൈതാമയിൽ നടന്ന യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാൻ ജപ്പാനെ അട്ടിമറിച്ചിരുന്നു. അപ്രതീക്ഷിതമായ ആ തോൽവിയാണ് ജപ്പാെൻറ സാധ്യതകളെ മങ്ങേലേൽപ്പിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന എവേ മത്സരത്തിൽ ഒമാനോട് കണക്കുതീർക്കാൻ തന്നെയായിരിക്കും ജപ്പാൻ ഇറങ്ങുക. മത്സരം സ്വന്തം കാണികൾക്കു മുന്നിൽ ജയിച്ച് നാട്ടുകാർക്ക് ദേശീയദിന സമ്മാനം നൽകാൻ ആയിരിക്കും ഒമാൻ ശ്രമിക്കുക. സ്റ്റേഡിയത്തിൽ അമ്പതു ശതമാനം കാണികളെ പ്രവേശിപ്പിക്കും. ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമായതിനാൽ ജയത്തിനായി കഠിനശ്രമം തന്നെ നടത്തുമെന്ന് ഒമാൻ കോച്ച് ബ്രാൻകോ ഇവാൻകോവിക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളുടെ ഫുട്ബാൾശക്തി വർധിച്ചു –ഹജിമി മോറിയാസു (ജപ്പാൻ കോച്ച് )
ലോകഫുട്ബാളിൽ ഗൾഫ് രാജ്യങ്ങൾ കൂടുതൽ കരുത്തരായെന്ന് ജപ്പാൻ ഫുട്ബാൾ ടീം കോച്ച് ഹജിമി മോറിയാസു. ഗ്രൂപ് ബിയിൽ നിന്നുള്ള അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ജപ്പാൻ പരാജയപ്പെട്ടത് ഗൾഫ് ടീമുകൾ ആയ ഒമാൻ, സൗദി ടീമുകളോടാണ്. ഈ തോൽവികളാണ് ജപ്പാെൻറ സാധ്യതകൾ കടുത്തതാക്കിയത്. എന്നാൽ, ഗ്രൂപ്പിലെ മറ്റു ടീമുകൾ ആയ ആസ്ട്രേലിയ, വിയറ്റ്നാം, ചൈന ടീമുകളെ ജപ്പാൻ തോൽപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.