ദോഹയിൽ കുടുങ്ങിയ  ഉംറ തീർഥാടകരെ മസ്​കത്ത്​ വഴി സൗദിയിലെത്തിച്ചു

മസ്​കത്ത്​: ദോഹ വിമാനത്താവളത്തിൽ കുടുങ്ങിയ  ഉംറ തീർഥാടകരെ മസ്​കത്ത്​ വഴി ചൊവ്വാഴ്​ച സൗദിയിലെത്തിച്ചു​.  ചൊവ്വാഴ്​ച രാവിലെ മുതലാണ്​ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ മസ്​കത്തിലെത്തിച്ചുതുടങ്ങിയത്​. 
മസ്​കത്തിൽ നിന്ന്​ ഒമാൻ എയർ വിമാനത്തിൽ ഇവരെ സൗദിയിലെത്തിക്കുകയും ചെയ്​തു. ഇവർക്കായി മസ്​കത്ത്​ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. 
ഖത്തർ എയർവേസ്​ അധികൃതരുടെ ആവശ്യപ്രകാരം ഉംറ തീർഥാടകർക്കായി മൂന്ന്​ ചാർ​േട്ടഡ്​ വിമാനങ്ങളാണ്​ ചൊവ്വാഴ്​ച ഏർപ്പെടുത്തിയതെന്ന്​ ഒമാൻ എയറുമായി ബന്ധപ്പെട്ടവർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. വിവിധ രാജ്യക്കാരായവരാണ്​ തീർഥാടകർ. തീർഥാടകരിൽ 500 പേർ പാക്കിസ്​ഥാനിൽ നിന്നുള്ളവരാണ്​. ഇൗ വിമാനങ്ങളുടെ മടക്കയാത്രയിൽ സൗദിയിൽ കുടുങ്ങികിടക്കുന്ന ഖത്തർ എയർവേസ്​ യാത്രക്കാരെ മസ്​കത്തിലെത്തിച്ചു. മസ്​കത്തിൽ നിന്നുള്ള കണക്ഷൻ വിമാനത്തിൽ ഇവർ പിന്നീട്​ ദോഹയിലേക്ക്​ പുറപ്പെട്ടു. 

Tags:    
News Summary - qatar crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.