?????? ????????? ???????????? ????????????? ??????????? ??.???. ??????? ??????????????????

പ്ര​വാ​സി ക്ഷേ​മ​നി​ധി വി​ശ​ദീ​ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സൂ​ർ: കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി വി​ശ​ദീ​ക​ര​ണ ക്യാ​മ്പ് സൂ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ ക്ഷേ​മ​നി​ധി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ കേ​ര​ള വി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സൂ​ർ ക്ല​ബി​ൽ വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം  പി.​എം. ജാ​ബി​ർ ക്ഷേ​മ​നി​ധി പ​രി​ച​യ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ളു​ടെ  സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

കേ​ര​ള​സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കാ​നു​ള്ള അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സ​ര​വു​ണ്ടാ​യി​രു​ന്നു. നൂ​റോ​ളം പേ​ർ അ​പേ​ക്ഷ ന​ൽ​കി അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ.​കെ. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത് സ്വാ​ഗ​ത​വും ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി ഒാ​ണ​റ​റി കൗ​ൺ​സി​ല​ർ മ​ധു ന​മ്പ്യാ​ർ പി.​എം. ജാ​ബി​ർ ഉ​പ​ഹാ​രം ന​ൽ​കി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ കേ​ര​ള വി​ഭാ​ഗം കോ ​ക​ൺ​വീ​ന​ർ പ്ര​സാ​ദ്, ര​ഞ്ജി​ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - pravasi-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.