മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ വൈകീട്ട്​ മുതൽ കനത്ത മഴക്ക്​ സാധ്യത

മസ്കത്ത്​: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്​ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആലിപ്പഴവും വർഷിച്ചേക്കും. മുസന്ദം, ബുറൈമി, തെക്ക്​-വടക്ക്​ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത്​ തുടങ്ങിയ ഗവർണ​റേറ്റുകളിലാണ്​ മഴ ​പ്രതീക്ഷിക്കുന്നത്​. 20 മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട്​ മുതൽ 3.5മീറ്റർവ​രെ ഉയർന്നേക്കാം.

ഇടിമിന്നലുള്ള സമയത്ത് മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ച്​ കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Possibility of heavy rain in various governorates including Muscat from today evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.