മസ്കത്ത്: മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ, ഒാക്സ്ഫഡ് ആസ്ട്രാ സെനക്ക വാക്സിനാണ് നൽകുന്നത്. 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്.
ആരോഗ്യ പ്രവർത്തകരിൽ െഎ.സി.യു, സി.സി.യു, ഡയാലിസിസ് യൂനിറ്റ്, ആക്സിഡൻറ് ആൻഡ് എമർജൻസി വാർഡ്, ഒ.ടി, ലേബർ റൂം, പൊള്ളൽ ചികിത്സ വിഭാഗം, സർജൻസ്, ഇൻഫെക്ഷൻ കൺട്രോൾ യൂനിറ്റ്, ഫിസിയോതെറപ്പി, മോർച്ചറി എന്നിവക്ക് പുറമെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർക്കും വാക്സിൻ നൽകും. ജോലിക്കുവേണ്ടി സ്ഥിരമായി യു.എ.ഇ അതിർത്തി കടക്കേണ്ടി വരുന്ന സ്വദേശികളെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള 10 ആഴ്ചയായിരിക്കും. ഒന്നാംഘട്ട വാക്സിനേഷെൻറ അവസാനമായാണ് കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.