Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനം തടസ്സപ്പെടും
മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ച വൈകുന്നേരംവരെ തടസ്സപ്പെടും. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പാസ്പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, പൊലീസ് ക്ലിയറന്‍സ് എന്നിവയാണ് താൽക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം 07.30 വരെ (ഒമാൻ സമയം) സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും മസ്കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.