'പഞ്ചാരോണം 2022' റിലീസ് ചെയ്തു
സുഹാര്‍: സുഹാറിലെ 'പഞ്ചാര' വെബ്സീരീസ് ടീം കോര്‍ത്തിണക്കിയ ഏറ്റവും പുതിയ ഓണപ്പാട്ട് ആല്‍ബം 'പഞ്ചാരോണം 2022' റിലീസ് ചെയ്തു. 'ആര്‍പ്പോ ഇര്‍റോ ഇര്‍റോ ഇര്‍റോ' എന്ന പേരില്‍ പുറത്തിറക്കിയ ഓണപ്പാട്ട് ദൃശ്യഭംഗികൊണ്ടും ആലാപന മികവുകൊണ്ടും ശ്രദ്ധേയമാണ്. ഓണത്തിന്റെ ഉത്സവച്ഛായ കാമറയിലൂടെ സന്നിവേശിപ്പിച്ച് പഞ്ചാര ക്രിയേഷന്‍സ് ഓണം സ്പെഷല്‍ എപ്പിസോഡുമായാണ് പുറത്തിറക്കിയിരിക്കുന്നത്. യൂ ട്യൂബില്‍ ആണ് റിലീസ് ചെയ്തത്.
പ്രവാസലോകത്തെ ഓണം കുടുംബങ്ങളിലും കുട്ടികളിലും കൂട്ടുകാരിലും തീര്‍ക്കുന്ന ആഹ്ലാദവും സന്തോഷവുമാണ് ആല്‍ബത്തില്‍ ഉൾക്കൊള്ളിച്ചതെന്നു സംവിധായകന് സിനോജ് അംബുക്കന്‍ ജോസ് പറഞ്ഞു. സുഹാറിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. പഞ്ചാര എന്ന പേരില്‍ സീരീസ് പുറത്തിറക്കി ശ്രദ്ധേയനായ ജോസ് ചാക്കോയും ടീമുമാണ് പുതിയ എപ്പിസോഡ് ഓണ പ്പാട്ടുമായി രംഗത്തെത്തിയത്. ജീവന് പി. മേനോന് (കാമറ ആൻഡ് എഡിറ്റ്), നിഖില്‍ ജേക്കബ് (പ്രോജക്ട് ഡിസൈൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.