മസ്കത്ത്: സ്വാതന്ത്ര്യത്തിെൻറ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച പെയിൻറിങ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാവലയയുമായി ചേർന്ന് സംഘടിപ്പിച്ച മത്സരത്തിൽ 16 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള നിരവധി വിദ്യാർഥികളാണ് പെങ്കടുത്തത്.
ജൂനിയർ വിഭാഗത്തിൽ സുഹാർ ഇന്ത്യൻ സ്കൂളിലെ മൈത്രി ജാദോൻ, സീബ് ഇന്ത്യൻ സ്കൂളിലെ ഭദ്ര ജയകൃഷ്ണൻ, സൂർ ഇന്ത്യൻ സ്കൂളിലെ എസ്.എം നിസാമുദ്ദീൻ എന്നിവരുടെയും സീനിയർ വിഭാഗത്തിൽ അൽ ഗൂബ്ര സ്കൂളിലെ ദിവ്യ ഉൻഷി പ്രവീൺ, വാദി കബീർ ഇന്ത്യൻ സ്കൂളിലെ മന്യ സുനിൽ തലാതി, സുഹാർ ഇന്ത്യൻ സ്കൂളിലെ അൻഷിത എന്നിവരുടെ പെയിൻറിങ്ങുകളാണ് സമ്മാനാർഹമായത്. അംബാസഡർ ഇന്ദ്രമണി പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്തു. നിസ്വ ഇന്ത്യൻ സ്കൂളിലെ മേഘ്ന വെങ്കിട്ടിെൻറ പെയിൻറിങ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ഒമാനി സൊസൈറ്റി ഫോർ ഫൈൻ ആർട്സ് ഡയറക്ടർ മറിയം അൽ സദ്ജാലി, ചിത്രകാരന്മാരായ രാധിക ഹംലൈയ്, ഷെഫി തട്ടാരത്ത് എന്നിവരാണ് ഇന്ത്യ@75 എന്ന ചിത്രരചനാ മത്സരത്തിെൻറ വിധികർത്താക്കളായിരുന്നത്. സമ്മാനദാന ചടങ്ങിൽ 400ഒാളം പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.