കെ.എം.എഫ്.എയും അൽ സലാമ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: ഒമാനിലെ പ്രവാസി ഫുട്ബാൾ ടീമുകളുടെ കൂട്ടായ്മയായ കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എം.എഫ്.എ) യും ആതുര സേവന രംഗത്ത് സജീവമായ അൽ സലാമ ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നിട്ടും അമ്പതിനടുത്ത് ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
ഫുട്ബാൾ കളിക്കാർക്കിടയിൽ സാമൂഹിക സേവനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടിയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോ. മാജിദ് അൽ സൈദി,ഡോ.സിദ്ദീഖ് തേവർ തൊടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തുടർന്നും ഇത്തരം പരിപാടികൾ വഴി ഫുട്ബാൾ കളിക്കാരെ സാമൂഹിക പ്രതിബദ്ധയുള്ളവരാക്കി മാറ്റുമെന്നും പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ അഭിനന്ദിച്ചുകൊണ്ട് കെ.എം.എഫ്.എ ഭാരവാഹികൾ നന്ദി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.