ഗോപകുമാർ വേലായുധൻ, ബൈജു, രജനി ബാബു
മസ്കത്ത്: ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൗണ്ടേഷൻ കേരള -ജി.സി സി ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗോപകുമാർ വേലായുധനാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി ബൈജുവിനെയും ട്രഷററായി രജനി ബാബുവിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: തോമസ് ചെറിയാൻ, എം.ജെ. സലിം (വൈ. പ്രസി), നൗഫൽ ജോയന്റ് (ട്രഷ), 12 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിഭാവനം ചെയ്ത സ്നേഹം, കരുതൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രാവർത്തികമാക്കുന്നതിനും ജീവിത യാത്രയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കാനുമാണ് ഫൗണ്ടേഷൻ രൂപവത്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.