മസ്കത്ത്: കർണാടകയിൽ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ ആശങ്കയിലായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ നിരവധി പേരാണുള്ളത്. ഇന്ത്യയിൽ ക്വാറൈൻറൻ വീണ്ടും നിലവിൽ വരുമോ, വിമാന സർവിസുകൾ നിലക്കുമോ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങളാണ് ഇവരെ അലട്ടുന്നത്. പ്രതിസന്ധികൾ മുമ്പിൽക്കണ്ട് ചിലർ യാത്രകൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത് ട്രാവൽ മേഖല അടക്കമുള്ളവയിൽ പ്രവർത്തിക്കുന്നവരിലും നിരാശ പടർത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യ-ഒമാൻ സർക്കാറുകൾ നിയന്ത്രണങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ലെങ്കിലും വിമാനത്താവളങ്ങളിൽ പി.സി.ആർ ടെസ്റ്റുകൾ നിർബന്ധമാക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുമെന്ന സൂചനകളാണ് ആരോഗ്യ മന്ത്രാലയം നൽകുന്നത്. അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് നിരവധി പേരാണ് യാത്രചെയ്യുന്നത്. ഇന്ത്യൻ സ്കൂളുകളിൽ ശൈത്യകാല അവധി ആരംഭിക്കുന്നതിനാൽ വരുംദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. വിവാഹ ചടങ്ങുകളിലും മറ്റും പെങ്കടുക്കാൻ ഹ്രസ്വകാല അവധിക്ക് പോവുന്നവരും നിരവധിയാണ്.
ഡിസംബർ രണ്ടാം പാദത്തോടെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ശൈത്യകാല അവധിയും ആരംഭിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി നിരവധി അധ്യാപകരും വിദ്യർഥികളും കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽ േപാകാൻ കഴിയാത്തതിനാൽ ചില ഇന്ത്യൻ സ്കൂളുകൾ ഒരു മാസത്തെ ശൈത്യകാല അവധിയും നൽകുന്നുണ്ട്. ഇതൊക്കെ മുമ്പിൽക്കണ്ട് നിരവധി േപരാണ് അവധിക്കാലത്ത് നാട്ടിൽ േപാകാൻ ഒരുങ്ങുന്നത്. ഇക്കാരണത്താൽ ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇവരെല്ലാം യാത്ര ചെയ്യാൻ കഴിയുമോ എന്ന വിഷയത്തിൽ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഒമിക്രോൺ കാരണം യാത്ര നിർത്തിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണെന്ന് കണ്ണൂർ സ്വദേശി നൗഫൽ പറഞ്ഞു. അടുത്ത ബന്ധുവിെൻറ കല്യാണത്തിന് പെങ്കടുക്കാൻ അടുത്ത ആഴ്ചയിലാണ് നാട്ടിൽ േപാകാൻ ടിക്കറ്റെടുത്തത്. പെെട്ടന്ന് തിരിച്ചു പോരേണ്ടതുള്ളതിനാൽ റിേട്ടൺ ടിക്കറ്റും എടുത്തിട്ടുണ്ട്.
ഉയർന്ന നിരക്ക് നൽകിയാണ് ടിക്കറ്റ് എടുത്തത്. നാട്ടിൽ ക്വാറൻറീൻ നിലവിൽ വരുകയാണെങ്കിൽ കല്യാണത്തിന് പെങ്കടുക്കാൻ കഴിയില്ലെന്നും യാത്ര വെറുതെയാകുമെന്നും അദ്ദേഹം പറഞ്ഞു. രോഗം വ്യാപകമാവുകയാണെങ്കിൽ വിമാന സർവിസുകൾ നിലക്കാനും സാധ്യതയുണ്ട്. ഇങ്ങനെ വരുകയാണെങ്കിൽ നാട്ടിൽ കുടുങ്ങിപ്പോകും. ഇത് തൊഴിൽ നഷ്ടപ്പെടാനും കാരണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ട്രാവൽ മേഖലയെ കാര്യമായി ബാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. േകാവിഡ് കാരണം നീണ്ടകാലമായി ട്രാവൽ ഏജൻറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ജനങ്ങൾ വീണ്ടും യാത്രചെയ്യാനൊരുങ്ങുന്നത്. ഒമിക്രോൺ കാരണം കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽവരുന്നത് ട്രാവൽ േമഖലയിൽ കടുത്ത പ്രതിസന്ധിക്ക് കാരണമാക്കുമെന്നും ഇവർ പറയുന്നു. പുതിയ രോഗത്തിെൻറ വ്യാപനം എന്തൊക്കെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുകയെന്ന ചർച്ചയാണ് പ്രവാസികൾ കൂടുന്നിടങ്ങളിലെല്ലാം നടക്കുന്ന
ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.