ഒരു ടിക്കറ്റിന്‍െറ നിരക്കില്‍ രണ്ടു പ്രീമിയം  സീറ്റ് ഓഫറുമായി ജെറ്റ് എയര്‍വേസ്

മസ്കത്ത്: ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രീമിയം ക്ളാസില്‍ ഒരു ടിക്കറ്റിന്‍െറ നിരക്കില്‍ രണ്ടു പ്രീമിയം സീറ്റുകള്‍ ലഭ്യമാക്കുന്ന ഓഫറുമായി ജെറ്റ് എയര്‍വേസ്. ജനുവരി 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാകും ഈ ആനുകൂല്യം ലഭിക്കുക. ഗള്‍ഫില്‍നിന്ന് ജെറ്റ് എയര്‍വേസ് നേരിട്ട് സര്‍വിസ് നടത്തുന്ന ഇന്ത്യയിലേക്കും ആസിയാന്‍, സാര്‍ക്ക് രാജ്യങ്ങളിലേക്കും  ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ഈ ഓഫര്‍ പ്രകാരമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 
ഇന്ത്യയിലെ 46 നഗരങ്ങളിലേക്കുള്ള എയര്‍ലൈന്‍െറ തുടര്‍ ആഭ്യന്തര സര്‍വിസുകള്‍ കൂടാതെയാണിത്. ഒരു വശത്തേക്കും റിട്ടേണ്‍ യാത്രക്കും ടിക്കറ്റ് ഉപയോഗിക്കാം. 
ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഓഫര്‍.  ജെറ്റ് എയര്‍വേസിന്‍െറ പ്രീമിയര്‍ കാബിന്‍ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ളാസുകളില്‍ ഒന്നാണ്. 
മൃദുലവും വീതിയേറിയതുമായ സീറ്റുകള്‍, മള്‍ട്ടി കോഴ്സ് മെനു, ദീര്‍ഘദൂര യാത്രാവേളയില്‍ സൗകര്യപ്രദമായി കാലുവെക്കാന്‍ ആവശ്യത്തിന് സ്ഥലം തുടങ്ങിയവയെല്ലാം ചേര്‍ന്ന് സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നു.അവിസ്മരണീയ യാത്രാനുഭവം അതിഥികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ജെറ്റ് എയര്‍വേസ് പുതുവര്‍ഷത്തിന്‍െറ ഭാഗമായാണ് ഈ ഓഫര്‍ അവതരിപ്പിക്കുന്നതെന്ന് ഗള്‍ഫ്, മിഡിലീസ്റ്റ്, ആഫ്രിക്കന്‍ മേഖല വൈസ് പ്രസിഡന്‍റ് ഷകീര്‍ കാന്‍റാവാല പറഞ്ഞു.
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.