Posted On
date_range Updated On
date_range ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്കത്ത് യൂനിറ്റ് നേതൃത്യത്തിൽ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു. ഖുർആൻ മലയാള വിവർത്തകൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് പഠന ക്ലാസിന് അബ്ദുറഹ്മാൻ അൻസാരി നേതൃത്വം നൽകി. മസ്കത്ത് യൂനിറ്റ് പ്രസിഡന്റ് സാജിദ് അധ്യക്ഷത വഹിച്ചു. ഹാജിമാർക്കുള്ള യാത്രയയപ്പ് അബ്ദുൽ നാസർ മൗലവി വല്ലപ്പുഴ നടത്തി. ദഅ്വ വിങ് കൺവീനർ ഇഹ്ജാസ് അഹമ്മദ്, സെക്രട്ടറി അനസ് പൊന്നാനി, ദഅ്വ വിങ് അസി. കൺവീനർ സിബിൽ കെ. അബ്ബാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.