????????? ??????????? ?????????? ???????? ????? ???? ????????? ???????????? ????????????????

ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കം

മസ്കത്ത്: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ അവസരങ്ങളും സാധ്യതകളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന ‘ഇന്ത്യ എജ്യുക്കേഷന്‍ എക്സിബിഷന്‍-2017’ വിദ്യഭ്യാസ പ്രദര്‍ശനത്തിന് ഹഫാഹൗസില്‍ തുടക്കമായി. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. 
ലിങ്സ് ആഡ്സിന്‍െറ കീഴില്‍ തുടര്‍ച്ചയായ 11ാം വര്‍ഷമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. അണ്ണ സര്‍വകലാശാല, മണിപ്പാല്‍ സര്‍വകലാശാല, എസ്.ആര്‍.എം യൂനിവേഴ്സിറ്റി, ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട്സ് തുടങ്ങി  ഇന്ത്യയിലെ 16 മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ആദ്യദിനത്തില്‍ നിരവധി സന്ദര്‍ശകരാണ് എത്തിയത്.  ലഭ്യമായ കോഴ്സുകള്‍, ഫീസ് നിരക്കുകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍വകലാശാലകളുടെ കൗണ്ടറുകളില്‍നിന്ന് ലഭ്യമാകും. ഇന്ന് സമാപിക്കുന്ന പ്രദര്‍ശനത്തില്‍ വൈകീട്ട് 3.45 മുതല്‍ രാത്രി 9.30 വരെയാണ് 
പ്രവേശനം.
 
Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.