മസ്കത്ത്: ഈ വർഷത്തെ ആദ്യ പാദത്തിൽ ഒമാനിലെ തൊഴിലാളികളുടെ എണ്ണം 1.81 ദശലക്ഷത്തോടടുത്തു. പ്രവാസി തൊഴിലാളികളുടെ പട്ടികയിൽ ബംഗ്ലാദേശ് സ്വദേശികളാണ് മുന്നിൽ. ദേശീയസ്ഥിതിവിവരകേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) ണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025ലെ ആദ്യ പാദത്തിൽ ഒമാനിലെ തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 1,808,451 ആയി.
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം തൊഴിൽ ശക്തിയിൽ നേരിയ 0.2 ശതമാനം വർധനവ് കാണിക്കുന്നുണ്ട്. അഞ്ചിൽ താഴെ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സൂക്ഷ്മ സംരംഭങ്ങൾ 37.5 ശതമാനവും (677,860 തൊഴിലാളികൾ ), ചെറുകിട സംരംഭങ്ങൾ 29.7 ശതമാനം (537,079 തൊഴിലാളികൾ), വലിയ സംരംഭങ്ങൾ 24.3 ശതമാനം (438,212 തൊഴിലാളികൾ), ഇടത്തരം ബിസിനസുകൾ 8.5 ശതമാനം (153,094 തൊഴിലാളികൾ) എന്നിങ്ങനെയാണ് കണക്ക്.
സ്വകാര്യ മേഖല 1,409,215 തൊഴിലാളികളുമായി ഏറ്റവും വലിയ തൊഴിൽദാതാവായി തുടരുന്നു. എന്നാൽ ഇതിൽ വർഷം തോറും 0.9 ശതമാനം എന്ന നേരിയ കുറവ് വരുന്നുണ്ടെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികളിൽ വലിയൊരു പങ്കും പ്രവാസി തൊഴിലാളികളാണ്, ഇതിൽ 80 ശതമാനം ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഈ വിഭാഗത്തിൽ, 622,078 തൊഴിലാളികൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണ്.
ഇന്ത്യക്കാർ 507,956 താരതമ്യേന സ്ഥിരതയുള്ളവർ, പാകിസ്ഥാനികൾ 314,997. 2025 മെയ് മാസത്തിലെ കണക്കനുസരിച്ച് തൊഴിലന്വേഷകരുടെ നിരക്ക് 4.0 ശതമാനമായിരുന്നു, ഉയർന്ന ഡിപ്ലോമകളും ബിരുദാനന്തര ബിരുദങ്ങളും ഉള്ളവരാണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.