മസ്കത്ത്: ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വിധിയെ ഒമാൻ സ്വാഗതം ചെയ്തു. ഫലസ്തീൻ പ്രദേശങ്ങളിലെ ആക്രമണാത്മക നടപടികൾ ഉടൻ നിർത്തി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനം നടപ്പാക്കാൻ സുൽത്താനേറ്റ് അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് ഐക്യരാഷ്ട്ര സുരക്ഷ സമിതിയോട് ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരായ വംശഹത്യ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും, ഉത്തരവിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി റഫ അതിർത്തി തുറക്കാനും ഇസ്രായേലിനോട് നിർദേശിച്ചിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നടന്ന വാദം കേൾക്കലിനിടെയാണ് റഫയിലെ ആക്രമണം ചൂണ്ടിക്കാട്ടിയത്. ഇതിലാണ് ഐ.സി.ജെയുടെ വിധി ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.