ഒമാൻ ക്രിക്കറ്റ് താരങ്ങൾ
മസ്‌കത്ത്: ഒമാനെതിരെയുള്ള ട്വന്റി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. മസ്കത്തിലെ ആമിറാത്ത് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയില്‍ ഒമാൻ ചെയര്‍മാന്‍സ് ഇലവന്‍സിനോട് 40 റണ്‍സിനാണ് കേരളം അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഒമാന്‍ മുന്നിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 16.1 ഓവറില്‍ 103 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന്റെ എല്ലാവരും പുറത്താകുകയായിരുന്നു. 18 പന്തില്‍ 24 റൺസെടുത്ത ക്യാപ്റ്റന്‍ സാലി സാംസണ്‍ മത്രമാണ് കേരള ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചെവെച്ചത്. 10 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മഹ്മൂദും നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സികറിയ ഇസ്‌ലാമും ആണ് കേരളത്തിന്റെ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്.
24 പന്തില്‍ 31 റണ്‍സെടുത്ത ഹസ്‌നൈന്‍ വഹാബും 11 പന്തില്‍ 23 റണ്‍സെടുത്ത ഹസ്സനൈന്‍ ഷായുമാണ് ഒമാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി അഖില്‍ സകറിയ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ മത്സരം ബുധനാഴ്ച വൈകീട്ട് ഏഴ് മുതല്‍ ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലെ ടര്‍ഫ് 1ല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.