ഒമാൻ തൃശൂർ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഇഫ്താർ സ്നേഹസംഗമം
മസ്കത്ത്: ഒമാനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ വാദി കബീറിലെ മസ്കത്ത് സ്പോർട്സ് ക്ലബ് ഹാളിൽ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു.
ഒമാനിലെ പൗരപ്രമുഖരും നിരവധി പ്രവാസി സംഘടന പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. ഒമാന്‍ തൃശൂർ ഓര്ഗനൈസേഷന് പ്രസിഡന്റ് നസീര്‍ തിരുവത്ര അധ്യക്ഷത വഹിച്ചു. ഇത്തരത്തിലുള്ള സ്നേഹസംഗമങ്ങള്‍ സമൂഹത്തില്‍ പരസ്പരം ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് നസീര്‍ തിരുവത്ര അഭിപ്രായപ്പെട്ടു.
ഇര്‍ഷാദ് അദ്നി നിലമ്പൂര്‍ ഇഫ്താര്‍ സന്ദേശം നല്കി. ട്രഷറര്‍ വാസുദേവന്‍ തളിയറ ആശംസ നേർന്നു. ജന. സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗവും പ്രോഗ്രാം കൺവീനർ ഹസ്സൻ കേച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.