അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി
മസ്കത്ത്: ഒമാനി അധ്യാപക ദിനത്തിൽ ആശംസകളുമായി പ്രഥമ വനിതയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഭാര്യയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. ഫെബ്രുവരി 24 ആണ് രാജ്യത്ത് അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ അവസരത്തിൽ രാജ്യത്തെ അധ്യാപകരെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ട്.
വിദ്യാഭ്യാസ പ്രക്രിയയിൽ അധ്യാപകരുടെ പങ്കിനെയും ഭാവിയിലെ കേഡർമാരെ പരിപോഷിപ്പിക്കുന്നതിൽ അവരുടെ സംഭാവനകളെയും ഞങ്ങൾ വിലമതിക്കുകയാണെന്ന് ആശംസ സന്ദേശത്തിൽ പ്രഥമ വനിത പറഞ്ഞു. ഉപയോഗപ്രദമായ അറിവ്, മികച്ച മൂല്യങ്ങൾ, ശാസ്ത്രം എന്നിവയാൽ അവർ വിദ്യാർഥികളെ ശാക്തീകരിക്കുന്നു. അതുവഴി വിദ്യാർഥികൾക്ക് രാജ്യത്തിന് സംഭാവന നൽകാൻ കഴിയും. എല്ലാവരുടെയും ഉദ്യമങ്ങൾ വിജയിക്കട്ടെയെന്നും ആശംസ സന്ദേശത്തിൽ പ്രഥമ വനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.