മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പൂര്‍ണ ആരോഗ്യവാനാണെന്നും അതിന് ദൈവത്തെ സ്തുതിക്കുന്നതായും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പറഞ്ഞു. സൗദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
സുല്‍ത്താനേറ്റിലൂടെ യമനിലേക്ക് ആയുധം കടത്തുന്നതായ പ്രചാരണങ്ങള്‍ കിംവദന്തികള്‍ മാത്രമാണ്. ഇതില്‍ വാസ്തവമില്ളെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സംശയമുണ്ടെങ്കില്‍ സൗദി അറേബ്യയിലെ സഹോദരങ്ങളോട് വിശദീകരണം നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളും ബ്രിട്ടനും അമേരിക്കയും യമനുവേണ്ടി പ്രത്യേക പദ്ധതികള്‍ തയാറാക്കാന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകും. സിറിയന്‍ പ്രശ്നത്തില്‍ ഡമസ്കസിലെ ഒമാന്‍ എംബസി അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. സിറിയ ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രമാണ്. സിറിയ ഐക്യരാഷ്ട്ര സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നു. എല്ലാവരും സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദുമായും സിറിയയുമായും ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒമാനും ഇറാനും തമ്മില്‍ ഉറ്റ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അയല്‍രാജ്യമെന്ന നിലയിലും കടലിലെയും ഹൊര്‍മുസ് കടലിടുക്കിലെയും പങ്കാളികള്‍ എന്ന നിലക്കുമാണിത്. ആണവകരാര്‍ മേഖലയുടെയും സമാധാനത്തിനും യുദ്ധത്തിന്‍െറയും നാശത്തിന്‍െറയും മഹാവിപത്തില്‍നിന്നും മേഖലയെ രക്ഷിക്കാനുമാണ് ആണവകരാറെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.