മസ്കത്ത്: സ്റ്റേഡിയം ബ്രദേഴ്സ് സംഘടിപ്പിച്ച അൽ റെഹ്വാൻ ടെലിച്ചെറി പ്രീമിയർ ലീഗ് ഫുട്ബാൾ ലീഗ് ടൂർണമെൻറിൽ ഫുഡ്ലാൻഡ്സ് ഖുറം ഫുട്ബാൾ ടീം ജേതാക്കളായി. ബോഷർ സ്പോർട്സ് ക്ലബിൽ നടന്ന ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ റോവേഴ്സിനെയാണ് തോൽപിച്ചത്. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിെൻറ അവസാന നിമിഷങ്ങളിൽ സ്ട്രൈക്കർ മുഹമ്മദ് നിഹാൽ നേടിയ ഗോൾ ആണ് ഫുഡ്ലാൻഡ്സ് ക്യു.എഫ്.ടിയെ മൂന്നാമത് ടെലിച്ചെറി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ സഹായിച്ചത്.
മുഖ്യാതിഥികളായിരുന്ന ഹാഷിറും ജാവിസും വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സെമി ഫൈനലിലെ മാൻ ഒാഫ് ദി മാച്ചായ സഹീർ (ക്യു.എഫ്.ടി), ഹരീഷ് (റോവേഴ്സ്), ഫൈനലിലെ മാൻ ഒാഫ് ദി മാച്ചായ ഷമ്മീസ് (ക്യു.എഫ്.ടി), ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സമീർ, നിഹാൽ (ക്യു.എഫ്.ടി), മികച്ച ഭാവി താരം അസീം (ഫാപ് യു.ടി.എസ്.സി), മികച്ച ഗോളി ഹരീഷ് (റോവേഴ്സ്) എന്നിവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഫുഡ്ലാൻഡ്സ് ക്യു.എഫ്.ടിയുടെ നിഹാൽതന്നെയാണ് ടൂർണമെൻറിലെ മികച്ച കളിക്കാരൻ. ഫെയർപ്ലേ അവാർഡ് ടീം സ്മോഷേഴ്സിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.