മസ്കത്ത്: ഒ.െഎ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രവാസി ഇഫ്താര്‍ സൗഹാര്‍ദ സംഗമം സംഘടിപ്പിച്ചു. റൂവി അല്‍ മാസ ഹാളില്‍ നടന്ന സംഗമം കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു. ഒ.െഎ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസന് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ്, ഒ.െഎ.സി.സി ഒമാൻ ജനറല്‍ സെക്രട്ടറി എന്‍. ഒ. ഉമ്മൻ, ഗ്ലോബല്‍ സെക്രട്ടറി സമീര്‍ എന്നിവര്‍ സംസാരിച്ചു.
കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ മതേതര മുഖം തകര്‍ക്കുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് എം.എം. ഹസൻ അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തെ ഇത്തരം കൂട്ടായ്മകള്‍ മാനവ സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും സ്വദേശി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സമൂഹത്തിെൻറ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഇഫ്താര്‍ സൗഹാര്‍ദ സംഗമത്തില്‍ സംബന്ധിച്ചു. ഹൈദ്രോസ് പതുവന, പി വി കൃഷ്ണന്, ഹംസ അത്തോളി, നസീര്‍ തിരുവത്ര, മുഹമ്മദ് കുട്ടി, നിയാസ് ചെണ്ടയാട്, നൂറുദ്ദീന്‍ പയ്യന്നൂര്‍, അനീഷ് കടവില്‍, ശഹീര്‍ അഞ്ചല്‍, ജിജോ കണ്ടങ്കിരി, ഷാജഹാന്, ജോളി ജോസഫ് മേലേത്ത്, സലീം മുതുവമ്മല്‍, എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.