Posted On
date_range Updated On
date_range നൂറുമേനി നേട്ടം ആവർത്തിച്ച് ദാർസൈത്ത് ഇന്ത്യൻ സ്കൂൾ
മസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം ആവർത്തിച്ച് ദാർസൈത്ത് ഇന്ത്യൻ സ്കൂൾ. സയൻസ് വിഭാഗത്തിൽ സ്നേഹ ആൻ റെജി, അഭിനവ് അജിത്ത്, ദീപിക ഹേമ രമേഷ്, കോമേഴ്സ് വിഭാഗത്തിൽ ആദിൽ ഷറഫുദ്ദീൻ, നന്ദന ശ്രീകുമാർ, അന്ന ജെയിംസ്, സമീത റൂത്ത്, പാർഥിവ് എന്നിവരാണ് മികച്ച വിജയം കൈവരിച്ചത്.
നന്ദന ശ്രീകുമാറും അശ്വതി വിനോദ്കുമാറും മാർക്കറ്റിങ്ങിൽ നൂറിൽ നൂറ് മാർക്കും നേടി. വിജയികളെ എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രനും മറ്റ് കമ്മിറ്റിയംഗങ്ങളും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.